വത്തിക്കാൻ: കത്തോലിക്കാ സഭക്ക് രണ്ട് വിശുദ്ധർ കൂടി. കാർലോ അക്യൂട്ടിസ്, ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസാറ്റി എന്നിവരെയാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്.
. കാർ ലോക്ക് ഒപ്പം ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ഡൊമിനിക്കൻ സന്യാസ സമൂഹ അംഗമായ പിയേഡ് ജോർജ്യോ ഫ്രസ്സാത്തിയും യുവാവാണ്, സാമൂഹ്യ നീതിക്കായുള്ള പോരാട്ടങ്ങളാണ് പിയേഡ് ജോർജ്യോ ഫ്രസ്സാത്തി ശ്രദ്ധാകേന്ദ്രമാക്കിയത്.
പോപ്പ് ലിയോ ആഗോള കത്തോലിക്ക സഭയുടെ തലവനായി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ വിശുദ്ധപദവി പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. ദൈവത്തിന്റെ ഇൻഫ്ലുവൻസർ എന്നറിയപ്പെടുന്ന 15 കാരനായ കാര്‍ലോ അക്യൂട്ടിസ്, ആദ്യ മില്ലേനിയല്‍ വിശുദ്ധന്‍ എന്നും അറിയപ്പെടും.
വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ അടക്കം വൻ ജനാവലിയാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനായി വത്തിക്കാൻ ചത്വരത്തിൽഅണിനിരന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്