ഷിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ ആയിരക്കണക്കിന് ആളുകൾ സമാധാനപരമായ പ്രതിഷേധ റാലി നടത്തി. കുടുംബങ്ങൾ, മുൻ സൈനികർ, യുവാക്കൾ എന്നിവർ ഉൾപ്പെടെ 3,000ത്തോളം പേർ പങ്കെടുത്ത റാലി കോൺഗ്രസ് പ്ലാസ ഗാർഡനിൽ നിന്ന് ആരംഭിച്ച് ട്രംപ് ടവറിന് മുന്നിലൂടെ കടന്നുപോയി.
പ്രസിഡന്റ് സൈനികരെ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, റാലി നടന്നപ്പോൾ ഫെഡറൽ ഏജന്റുമാരോ സൈനികരോ സ്ഥലത്തുണ്ടായിരുന്നില്ല. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ പ്രാദേശിക നേതാക്കളും രംഗത്തെത്തി.
ഷിക്കാഗോയുടെ മേയറായ ബ്രാൻഡൻ ജോൺസൺ ട്രംപിന്റെ ഭീഷണികൾക്കെതിരെ ശക്തമായി പ്രതികരിച്ചു.
താൻ ഒരു മുൻ സൈനികനും ഡോക്ടറുമാണെന്നും, ഈ പ്രതിഷേധം നഗരത്തിന്റെ ശക്തമായ കുടിയേറ്റ പാരമ്പര്യത്തെയാണ് കാണിക്കുന്നതെന്നും റാലിയിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു. വംശീയതയ്ക്കെതിരെയും കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയും പോരാടുന്ന നിരവധി സംഘടനകൾ റാലിക്ക് പിന്തുണ നൽകി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്