ലഖ്നൗ: ഓരോ ഇന്ത്യക്കാരനും നാണിച്ചു തലകുനിക്കുന്ന വാർത്തയാണ് യുപിയിലെ ബറൈലിയിൽ നിന്ന് പുറത്ത് വരുന്നത്.
ബലാത്സംഗത്തിനിരയായ 11കാരി പ്രസവിച്ചുവെന്ന വാർത്തയാണ് പുറത്ത് വന്നത്. മാസം തികയാതെ ജനിച്ച കുഞ്ഞ് ഉടനെ തന്നെ മരിച്ചിരുന്നു. സംഭവത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 31കാരനെ പൊലീസ് അറസ്റ്റു ചെയ്തു.
കുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. കലശലായ വയറുവേദനയെ തുടർന്നു കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
രണ്ടു കുട്ടികളുടെ പിതാവായ 31കാരനായ റാഷിദ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ പല തവണ കുട്ടിയെ ഭീഷണിപ്പെടുത്തിയും ദൃശ്യങ്ങൾ പകർത്തിയും ബലാത്സംഗത്തിനിരയാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്