ഹാരിസ് കൗണ്ടി റോഡരികിൽ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി; വാഹനം കാണാതായി

SEPTEMBER 7, 2025, 8:19 AM

ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ ഒരു റോഡരികിൽ മുൻ മറൈൻ സൈനികനായ ക്വോക് എൻഗുയെന്റെ മൃതദേഹം കണ്ടെത്തി. വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

വടക്കുപടിഞ്ഞാറൻ ഹാരിസ് കൗണ്ടിയിലെ ലേക്ക്‌വുഡ് ഫോറസ്റ്റ് ഡ്രൈവ് എന്ന റോഡരികിലാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ ഗ്രാന്റ് റോഡിന് സമീപമുള്ള ലേക്വുഡ് ഫോറസ്റ്റ് ഡ്രൈവിൽ റോഡരികിൽ ഒരാൾ കിടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ഡെപ്യൂട്ടികൾ  28കാരനായ എൻഗുയെന്റെ മൃതദേഹം കണ്ടെത്തിയത്. 

കൊലപാതകത്തിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണോ അതോ ഇവിടെ വെച്ച് തന്നെ കൊലപ്പെടുത്തിയതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. എൻഗുയെന്റെ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല.

vachakam
vachakam
vachakam

കുടുംബത്തെ സഹായിക്കാൻ ഊബർ ഡ്രൈവറായി ജോലി ചെയ്തിരുന്ന എൻഗുയെൻ, ഒരു ഇഎംടി ആകാനുള്ള പഠനം നടത്തിവരികയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഊബർ അനുശോചനം രേഖപ്പെടുത്തി.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്‌സിനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam