ഓച്ചിറയിൽ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു 

SEPTEMBER 6, 2025, 7:00 AM

 കൊല്ലം: ഓച്ചിറയിൽ അമ്മയും മകനും ട്രെയിൻ തട്ടി  മരിച്ചു. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തിൽ വസന്ത (65) മകൻ ശ്യാം (45) എന്നിവരെയാണ് ഇന്ന് 12ന് ഓച്ചിറ റെയിൽവേ സ്റ്റേഷന്റെ വടക്കേ പ്ലാറ്റ്ഫോമിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. 

  ശ്യാം കോയമ്പത്തൂരിൽ ജോലി നോക്കുകയാണ്. ഇന്നലെ  നാട്ടിലെത്തിയ ശ്യാം ഭാര്യയെയും മകനെയും മർദിച്ചിരുന്നു. ഇവർ കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെട്ടതിനു പിന്നാലെ ശാസ്താംകോട്ട പൊലീസ്  സ്ഥലത്തെത്തിയിരുന്നു.

  ഇരുവിഭാഗത്തോടും ഇന്നു പത്തിന് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ശ്യാമും അമ്മയും ജീവനൊടുക്കിയത്. 

vachakam
vachakam
vachakam

 ജനശതാബ്ദി തട്ടിയാണ് മരിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തവിധം ചിന്നിച്ചിതറിയ നിലയിലാണ്. കരുനാഗപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പ്രമീളയാണ് ശ്യാമിന്റെ ഭാര്യ.  മക്കൾ: ശ്രീലക്ഷ്മി (23), വിഷ്ണു (20). 

 പുലർച്ചെ നാലിന് വസന്തയും ശ്യാമും വീട്ടിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ശ്യാമിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നാലെ വസന്തയെ പ്രമീള വിളിച്ചപ്പോൾ അടുത്ത ഓണം വരെ ഞങ്ങൾ ഒരിടം വരെ പോകുകയാണെന്നും തിരക്കേണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പിന്നെ ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. 

 ട്രെയിൻ തട്ടി മരണമെന്ന ഓച്ചിറ പൊലീസിന്റെ സന്ദേശം എത്തിയപ്പോഴാണ് ശാസ്താംകോട്ട പൊലീസിനു സംശയം തോന്നി അന്വേഷിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam