മലയാളത്തിൻ്റെ എക്കാലത്തെയും മികച്ച അധോലോക നായക കഥാപാത്രമായി മമ്മൂട്ടി എത്തിയ സൂപ്പർഹിറ്റ് ചിത്രം സാമ്രാജ്യം വീണ്ടുമെത്തുന്നു. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ടീസർ പുറത്തുവിട്ടു.
ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ടാണ് ടീസർ പുറത്തുവിട്ടത്. ചിത്രത്തിലെ മാസ് ഡയലോഗുകളും ആകർഷകമായ ബിജിഎമ്മും കോർത്തിണക്കിയുള്ള ടീസറാണ് ഇപ്പോൾ പുറത്തുവന്നത്.
അലക്‌സാണ്ടര്‍ എന്ന അധോലോക നായകനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. പ്രശസ്ത ഗാനരചയ്താവ് ഷിബു ചക്രവര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയന്‍ വിന്‍സെന്റാണ് ഛായാഗ്രാഹകന്‍. ഹരിഹര പുത്രനാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.
മമ്മൂട്ടിക്ക് പുറമെ മധു, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്‍ അശോകന്‍, ശ്രീവിദ്യാ , സോണിയ, ബാലന്‍.കെ.നായര്‍, മ്പത്താര്‍, സാദിഖ്, ഭീമന്‍ രഘു , ജഗന്നാഥ വര്‍മ്മ, പ്രതാപചന്ദ്രന്‍, സി.ഐ. പോള്‍, ജഗന്നാഥന്‍, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്