ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു 

JUNE 16, 2026, 10:34 AM

കോട്ടയം: ഫാ. മൈക്കിൾ പനച്ചിക്കൽ (77) അന്തരിച്ചു.  ധ്യാനഗുരുവും എഴുത്തുകാരനുമായിരുന്നു. സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നടക്കും.

നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ്. എഴുനൂറിലധികം ഗാനങ്ങൾ എഴുതി. `തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ...' ഉൾപ്പെടെയുള്ള ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

പോപ്പുലർ മിഷൻ ഡയറക്ടർ, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടർ, കട്ടപ്പന കൃപാലയ റിട്രീറ്റ് സെൻറർ ഡയറക്ടർ, അസിസ്റ്റൻറ് പ്രൊവിൻഷ്യൽ സുപ്പീരിയർ എന്നി നിലകളിൽ അദ്ദേഹം സേവനം ചെയ്തു. 

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam