ബൊളീവിയയിൽ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം; രണ്ടു മരണം, 14 പേരെ കാണാതായി

SEPTEMBER 5, 2026, 2:54 AM

ലാ പാസ്: ബൊളീവിയൻ മുനിസിപ്പാലിറ്റിയായ വിയാചയിലെ സൈനിക ക്യാമ്പിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

തലസ്ഥാനമായ ലാ പാസിൽ  നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൈനിക സമുച്ചയത്തിലാണ് സംഭവം. അപകടത്തിൽ 14 പേരെ കാണാതായതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പ്രതിരോധ മന്ത്രാലയത്തിന്റെ പടക്കങ്ങളും മറ്റ് വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ അമ്പതിലധികം വീടുകളുടെ ജനലുകൾ തകരുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ 62-ഓളം പേരിൽ ഗുരുതരമായി പൊള്ളലേറ്റ ഒരു പെൺകുട്ടി ഉൾപ്പെടെ 14 പേരെ ലാ പാസിലെ പ്രമുഖ ആശുപത്രികളിലേക്ക് മാറ്റി.

vachakam
vachakam
vachakam

സംഭവസ്ഥലത്ത് ഇപ്പോഴും കടുത്ത ചൂട് നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ സ്ഫോടനങ്ങൾക്ക് സാധ്യതയുണ്ടെന്നും അഗ്നിശമന സേന മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്ന് അപകടസ്ഥലത്തുനിന്ന് 150 മീറ്റർ ചുറ്റളവിൽ ആളുകൾ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.

പോലീസും സൈന്യവും ആംബുലൻസ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam