ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: സംഘത്തെ നിയന്ത്രിച്ചിരുന്നത് മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി

SEPTEMBER 5, 2026, 12:27 AM

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിംഗ് കേസിലെ  മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി ആണെന്നാണ് വിവരം. 

ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഘത്തിൽ അഞ്ചിലധികം പേർ ഉണ്ടെന്നാണ് വിവരം. കോളേജിലെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും അടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്തൽ.

മലപ്പുറം സ്വദേശിയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്നാണ് അറസ്റ്റിലായ ശ്രീഹരിയുടെ മൊഴി. ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. 

vachakam
vachakam
vachakam

ഇവർ മാത്രം അംഗങ്ങളായ ഗ്രൂപ്പിൽ മോർഫ് ചെയ്ത നിരവധി ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പേരുടെ അറസ്റ്റ് ഉടനുണ്ടാകും എന്നാണ് വിവരം. ഫോട്ടോ പ്രചരിപ്പിച്ചത് പതിനായിരത്തോളം പേർ അംഗങ്ങളായ ടെലഗ്രാം ഗ്രൂപ്പിൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പിൽ മറ്റ് കോളേജുകളിലെ വിദ്യാർത്ഥികളും അംഗങ്ങളാണ്.

അതിനാൽ തന്നെ മറ്റു കോളേജ് വിദ്യാർഥികളിലേക്കും അന്വേഷണം നീളും എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ശ്രീഹരിയുടെയും പൂർവ്വ വിദ്യാർത്ഥിയുടെയും മൊബൈൽ ഫോണുകൾ വിശദമായി പരിശോധിക്കും എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam