കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ.
രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിൽ പോരായ്മയുണ്ടായി. തെറ്റ് തിരുത്തി ഇടത്പക്ഷം തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
വി. കുഞ്ഞികൃഷ്‌ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പോയത് പാർട്ടി ഗൗരവത്തോടെ പരിശോധിക്കണം.
അണികളുടെ അഭിപ്രായം കേട്ട് തിരുത്തൽ നടത്തും. രാഷ്‌ട്രീയ സ്വാധീനത്തിൽ ഇടത് പക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ പറയേണ്ടിയിരുന്നത് പാർട്ടിയിലായിരുന്നു. പകരം സിപിഎം വിരുദ്ധരുടെ കൂടെ ചേർന്ന് പാർട്ടിയെ ആക്രമിച്ചു. അവരുടേത് താൽക്കാലിക വിജയം മാത്രമാണെന്നും കെ.കെ. രാഗേഷിനെതിരായ സൈബർ ആക്രമണം ശരിയല്ലെന്നും ജയരാജൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
