വേതന വർധനവ്  ആവശ്യപ്പെട്ട്   അങ്കണവാടി ജീവനക്കാരും സമരത്തിലേക്ക്

MARCH 15, 2025, 2:41 AM

 തിരുവനന്തപുരം: വേതന വർധനയുൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി ജീവനക്കാരും സമരത്തിനൊരുങ്ങുന്നു. ഈ മാസം 17 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരമാരംഭിക്കും. 

 ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ്റെ നേതൃത്വത്തിലാണ് സമരം. വിഷയത്തിൽ ഇന്നലെ ആരോഗ്യവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.  

അതേസമയം, സർവീസിൽനിന്ന് വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് പണമിെല്ലന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു.

vachakam
vachakam
vachakam

വിരമിച്ച ഒരു അങ്കണവാടി ജീവനക്കാരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ, അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ഉദ്ധരിച്ച് ഇടുക്കി ജില്ലാ വനിത-ശിശു വികസന ഓഫീസറുടെ മറുപടിയിലാണ് ഫണ്ടില്ലെന്ന് വ്യക്തമാക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam