കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റല്‍ മുറിയില്‍നിന്നും പിടിച്ച കഞ്ചാവിന്റെ ഉറവിടം ഒഡിഷ, ബിഹാർ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാകാമെന്ന് പോലീസിന്റെ നിഗമനം.
ഈ സ്ഥലങ്ങളില്‍ നിന്നുള്ള ലഹരിസംഘം ട്രെയിനിലും കൊറിയറുകളിലും സാധാരണയായി അയക്കാറുള്ള രീതിയിലായിരുന്നു കഞ്ചാവുപൊതിയുടെ രൂപം.
പോളിത്തീൻ കവറിനുമുകളില്‍ സെല്ലോടേപ്പ് ഉപയോഗിച്ച് കഞ്ചാവിന്റെ ഗന്ധം പുറത്തുകടക്കാക്കാത്ത രീതിയിലായിരുന്നു പാക്കിങ്.
ഉപയോഗിച്ചുകഴിഞ്ഞ സമാനമായ പൊതികളും റൂമില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുമുൻപും ആകാശിന്റെ റൂമില്‍ ലഹരിയെത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
അഭിരാജിന്റെ മുറിയില്‍നിന്ന് ചെറിയ പാക്കറ്റിലുള്ള കഞ്ചാവ്, പൊടിക്കുന്നതിനുള്ള ഉപകരണങ്ങള്‍, കഞ്ചാവ് വലിക്കുന്നതിനായി ക്രമീകരിച്ച പ്ലാസ്റ്റിക് കുപ്പികള്‍, ഹുക്ക, ഉപയോഗിച്ചശേഷമുള്ള കഞ്ചാവിന്റെ അവശിഷ്ടങ്ങള്‍, ഒഴിഞ്ഞ മദ്യക്കുപ്പികള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്