എം.എൻ.സി നായരുടെ നിര്യാണത്തിൽ നായർ അസോസിയേഷൻ അനുശോനിച്ചു

MARCH 14, 2025, 11:01 PM

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ സ്ഥാപക പ്രസിഡന്റും എൻ.എസ്.എസ്. ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമായിരുന്ന എം.എൻ.സി നായരുടെ നിര്യാണത്തിൽ അസോസിയേഷൻ അതിയായ ദുഃഖം രേഖപ്പെടുത്തി.

പ്രസിഡന്റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുശോചന മീറ്റിംഗിൽ അസോസിയേഷൻ ഭാരവാഹികളും മെമ്പേഴ്‌സും പങ്കെടുത്ത് അനുശോചനം അറിയിച്ചു. നമ്മുടെ സമുദായ നേതാവിന്റെ വേർപാടിൽ അതിയായി ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രസിഡന്റ് അരവിന്ദ് പിള്ള പറഞ്ഞു.

അദ്ദേഹത്തോടൊപ്പം അമേരിക്കയിലും നാട്ടിലും പ്രവർത്തിക്കുവാൻ അവസരം ലഭിച്ചിട്ടുള്ള പ്രസന്നൻ പിള്ള അദ്ദേഹത്തോടൊപ്പം ചിലവഴിച്ച സമയത്തെ സ്മരിക്കുകയും അദ്ദേഹത്തിന്റെ വേർപാടിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

vachakam
vachakam
vachakam

അദ്ദേഹത്തിന്റെ നേതൃത്വപാടവവും ജനസമ്പർക്കവും വിധേയത്വവും ഒരുപടി മുന്നിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാട് സംഘടനയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നും സതീശൻ നായർ പറഞ്ഞു.

കൂടാതെ സുരേഷ്‌നായർ, മിനിസോട്ട, രാജ്‌നായർ, ദീപക്‌നായർ, വിജി നായർ, ജിതേന്ദ്ര കൈമൾ, സുനിത നായർ, പ്രസാദ് പിള്ള, നവീൻ ബാലകൃഷ്ണൻ, വരുൺനായർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

സതീശൻ നായർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam