അമിതവേഗം ചോദ്യം ചെയ്‌തതിൽ മർദനം: പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവാക്കളുടെ പരാതി

FEBRUARY 5, 2026, 11:48 PM

എറണാകുളം: പുതുവൈപ്പ് ബീച്ച് പരിസരത്ത് പൊലീസ് ഉദ്യോഗസ്ഥർ യുവാക്കളെ മർദിച്ചതായി പരാതി. ഇന്നലെ നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവാക്കൾ പരാതി നൽകി. ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമായതെന്ന് യുവാക്കൾ ആരോപിക്കുന്നത്. സ്വകാര്യ വാഹനത്തിലായിരുന്നു പൊലീസ് എത്തിയതെന്നും പരാതിയിൽ പറയുന്നു.

ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് പിന്നിലെന്നും യുവാക്കൾ ആരോപിച്ചു. മർദനത്തിനിടെ കൈവശമുണ്ടായിരുന്ന 4,700 രൂപയും 100 പൗണ്ടും ഉദ്യോഗസ്ഥർ തട്ടിയെടുത്തുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവാക്കൾ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam