പിഎസ്‍സി ഓഫീസിലേക്കുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധം; ജില്ലാ പ്രസിഡൻ്റ് നേമം ഷജീറടക്കം 15 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

JULY 9, 2026, 8:36 AM

തിരുവനന്തപുരം: പിഎസ്‍സി ഓഫീസിലേക്കുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നേമം ഷജീറടക്കം 15 പേർക്കെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. 

പരീക്ഷ ക്രമക്കേട് ആരോപിച്ചാണ് പിഎസ്‍സി ആസ്ഥാനത്തേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്. ചെയര്‍മാന്‍റെ ഓഫീസിന് മുന്നിൽ പ്രതിഷേധക്കാര്‍ കുത്തിയിരുന്നു. സമരക്കാരും തടയാൻ ശ്രമിച്ച ജീവനക്കാരും ഏറ്റുമുട്ടി. നാല് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റെന്ന് പിഎസ്‍സി സെക്രട്ടറി അറിയിച്ചു. 

പരിക്കേറ്റ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.ഇവര്‍ മെ‍ഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam