ആലപ്പുഴ: ഇന്നലെ ആലപ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ച് വലിയ രീതിയിലുള്ള സംഘർഷത്തിലാണ് കലാശിച്ചത്.
സംഘർഷത്തിൽ പരിക്കേറ്റ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോഗ്യനില ഗുരുതരമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ലാത്തിയടിയിൽ തലയ്ക്ക് പരിക്കേറ്റ മേഘയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് മാറ്റി. പുരുഷ പൊലീസിൻ്റെ ലാത്തിയടിയിൽ നിരവധി വനിതാ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്.
മേഘ രഞ്ജിത്തിനെ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് ഇന്നലെ രാത്രിയാണ് മാറ്റിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ആലപ്പുഴ കലക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്