'മെയ് നാലാം തീയതിക്ക് ശേഷം അധികാരത്തിൽ വന്നോട്ടെ കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് നൂറായി തിരിച്ചു തരാം'; പൊലീസ് ഓഫീസർക്ക് നേരെ ഭീഷണിയുമായി യൂത്ത് കോൺഗ്രസ് നേതാവ്

MAY 3, 2026, 5:57 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഓഫീസർക്ക് നേരെ ഭീഷണിയുമായി യൂത്ത് കോൺഗ്രസ് നേതാവ് രംഗത്ത്. യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലായിൽ ശ്യാംലാൽ ആണ് ഫേസ്ബുക്കിലൂടെ ഭീഷണിയുമായി എത്തിയത്.

മെയ് നാലാം തീയതിക്ക് ശേഷം അധികാരത്തിൽ വന്നോട്ടെ കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് നൂറായി തിരിച്ചു തരാം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്‌.തിരുവനന്തപുരം കണ്ടോൺമെന്റ് എസ്എച്ച്ഒ ജിജു കുമാറിനെതിരെയാണ്  ഭീഷണി മുഴക്കിയത്.


vachakam
vachakam
vachakam

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:


ജിജു സാറേ നാളെ മെയ്‌ 4 തിയ്യതി

vachakam
vachakam
vachakam

കിട്ടിയതയെല്ലാം തിരിച്ചു കൊടുത്ത ശീലം അതിനു താങ്കൾ അധികാരിയായി പോയില്ലേ... അധികാരത്തിന്റെ പേരിൽ എന്നെയും എന്റെ നേതാക്കളെയും സഹപ്രവർത്തകരെയും താൻ സെക്രട്ടറിയേറ്റ് മുന്നിലും നിയമസഭയ്ക്ക് മുന്നിലും കഴിഞ്ഞ 10 വർഷം തെരുവിൽ എത്രയോ വട്ടം മൃഗീയമായി ആക്രമിച്ചിട്ടുണ്ട്, ഞങ്ങൾക്ക് അധികാരം വന്നോട്ടെ, ആ അധികാരം ഉപയോഗിച്ചുകൊണ്ട് കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് 100 ആയി തിരിച്ചു തരാം..

ഒന്നും മറന്നിട്ടില്ല സാറേ 😡

ഒരുത്തനുമായും NO COMPROMISE

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam