പാലക്കാട് : പെരിങ്ങോട് സ്വദേശിയായ യുവാവിനെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തോട് ചേർന്ന കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് പെരിങ്ങോട് സ്വദേശി നീട്ടിയത്ത് പടി പരേതനായ അയ്യപ്പൻ്റെ മകൻ 40 വയസുള്ള മഹേഷിനെയാണ് കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച കാലത്ത് കെട്ടിടത്തിൽ ജോലിക്കായി എത്തിയവരാണ് മൃതദേഹം കാണുന്നത്.കെട്ടിടത്തിൻ്റെ സെപ്റ്റിക്ക് ടാങ്ക് നിർമ്മാണത്തിനായി നിർമ്മിച്ച കുഴിയോട് ചേർന്ന് നിർമ്മിച്ച മറ്റൊരു കുഴിയിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്