എഴുത്തുകാരി കെ.ആര്‍. മീരക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

FEBRUARY 4, 2025, 4:36 AM

കോട്ടയം: എഴുത്തുകാരി കെ.ആര്‍. മീരക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍ രംഗത്ത്. കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ മീര നടത്തിയ പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ പരാതി നൽകിയത്. ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ട് മീര നടത്തിയ വിവാദ പ്രസ്താവനയാണ് പരാതിക്ക് ആധാരം. 

ഷാരോണ്‍ എന്ന ഒരു പുരുഷന്‍ ഗ്രീഷ്മ എന്ന പെണ്‍കുട്ടിയെ വിഷം കൊടുത്ത് കൊന്നുവെന്ന് സങ്കല്‍പ്പിക്കുക. ആ അവസരത്തില്‍ താൻ ഷാരോണിനെ ന്യായീകരിച്ച് സംസാരിച്ചിരുന്നെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യുമായിരുന്നില്ലേയെന്നും അതേ മര്യാദ തിരിച്ചും വേണ്ടേയെന്നും രാഹുൽ ചോദിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.  

മീരയുടേത് വിദ്വേഷ പ്രസംഗമാണെന്നും കൊലപാതകത്തെ ന്യായികരിക്കുകയാണ് ചെയ്തതെന്നും രാഹുൽ പറഞ്ഞു. ഇമെയിലായാണ് പരാതി നൽകിയത്. ബി.എൻ.എസ് 352, 353,196 ഐ.ടി ആക്ട് 67 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam