'ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്ത വാക്കുകൾ'; വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു യു. പ്രതിഭ

MARCH 25, 2026, 6:28 AM

ആലപ്പുഴ: തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭ തന്റെ തീരുമാനം അറിയിച്ചത്.

ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്ന് യു. പ്രതിഭ പറഞ്ഞു. പ്രസ്താവന വലിയ മാനസിക വേദന ഉണ്ടാക്കിയതായും അവർ വ്യക്തമാക്കി. തൻ്റെ വ്യക്തിത്വത്തെയും ശരീരഭാഷയെയും ലക്ഷ്യമിട്ടാണ് പരാമർശം നടത്തിയതെന്നും അവർ ആരോപിച്ചു.

ഇത്തരം സമീപനം തെരഞ്ഞെടുപ്പ് കാലത്തുപോലും തുടരുന്നതു ഗൗരവകരമാണെന്നും, ഇത് വ്യക്തിപരമായ ആക്രമണമെന്നതിലുപരി സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതാണെന്നും യു. പ്രതിഭ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് ഒരു സ്ഥാനാർത്ഥിയുടെ പ്രവർത്തനങ്ങളാണല്ലാതെ വ്യക്തിപരമായ കാര്യങ്ങളല്ലെന്നും അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

സംഭവത്തിൽ പൊലീസിനും ജില്ലാ കലക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് യു. പ്രതിഭ അറിയിച്ചു. ഖേദപ്രകടനം മാത്രം മതിയാകില്ലെന്നും, വിഷയത്തിൽ നിയമപരമായ നടപടികൾ തുടരുമെന്നും അവർ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam