ആലപ്പുഴ: കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടത് 80 വയസുകാരിയായ തങ്കമ്മയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കായലിൽ സംശയാസ്പദ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. മൃതദേഹത്തിൽ കല്ല് കെട്ടി കായലിൽ താഴ്ത്തിയ നിലയിലായിരുന്നുവെന്നാണ് കണ്ടെത്തൽ.
മൃതദേഹത്തിന്റെ കൈകളും കാലുകളും കെട്ടിയ നിലയിലായിരുന്നതിനാൽ കൊലപാതകമാണെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തങ്കമ്മയുടെ മകൻ കുടുംബസമേതം മറ്റൊരു വീട്ടിലായിരുന്നു താമസം. വിവാഹിതയായ മകൾ ഭർത്താവിന്റെ വീട്ടിലുമാണ് കഴിയുന്നത്. രണ്ട് ദിവസമായി തങ്കമ്മയെ കാണാതായതിനെ തുടർന്ന് നാട്ടുകാർ മകളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ വയോധികയെ കണ്ടെത്താനായില്ല. പിന്നാലെ മകൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കെയായിരുന്നു. ഇന്ന് രാവിലെ മീൻപിടിക്കാനെത്തിയവർ കായലിന്റെ നടുവിൽ മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
