പത്തനംതിട്ട: പത്തനംതിട്ടയില്‍ 28 കാരിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. പ്രതി വിനോദിനെ ഇന്നലെ രാത്രി അടൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ആണ് പ്രതിയായ വിനോദ്.
ഫെബ്രുവരി 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയായ ഓട്ടോ ഡ്രൈവറെ വസ്ത്രശാലയില്‍ പോകാന്‍ ഓട്ടം വിളിച്ചു.എന്നാൽ, ലൈസന്‍സ് എടുക്കാന്‍ മറന്നു പോയെന്ന് കളവ് പറഞ്ഞ് യുവതിയെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന്, ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതി വിനോദ് ഫോണില്‍ ചിത്രീകരിച്ചു. അവ കാണിച്ച് ഭീഷണി തുടര്‍ന്നതോടെ പ്രതിയുടെ ഭാര്യയോട് യുവതി കാര്യങ്ങള്‍ വെളിപ്പെടുത്തി. അതിന്റെ വൈരാഗ്യത്തില്‍ ടാങ്കര്‍ ലോറിയില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
