തൃശൂർ: കാഞ്ഞാണി കാരമുക്കിൽ യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കാഞ്ഞാണിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി ചാലക്കുടി സ്വദേശി നീതു (34) വാണ് മരിച്ചത്.
ഇന്ന് രാവിലെ കുട്ടികളാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത് എന്നാണ് ലഭിക്കുന്ന വിവരം. കാരമുക്ക് ഐടിഐ റോഡിൽ പുത്തൻപുരയ്ക്കൽ സലീഷിൻ്റെ ഭാര്യയാണ് മരിച്ച നീതു. സംഭവ ശേഷം നീതുവിൻ്റെ ഭർത്താവ് സലീഷിനെ കാണാനില്ലെന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
