തൃശൂർ: വീട്ടിൽ വച്ചുണ്ടായ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. മുഹ്സിനയുടെ ഭർത്താവായ ഇബ്രാഹിം ആണ് ചാവക്കാട് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്.
അക്യുപങ്ചറിസ്റ്റായ ഇബ്രാഹിം, പ്രസവവുമായി ബന്ധപ്പെട്ട ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാത്തതാണ് മരണത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പ്രസവശേഷമുള്ള പരിചരണക്കുറവാണ് മരണത്തിന് കാരണമായത് എന്ന് കണ്ടെത്തിയിരുന്നു.
ജനുവരിയിലാണ് മുഹ്സിനയുടെ ഏഴാമത്തെ പ്രസവം നടന്നത്. പ്രസവത്തിന് ആറു ദിവസങ്ങൾക്ക് ശേഷം യുവതി മരണപ്പെടുകയായിരുന്നു. അതേസമയം, പ്രസവശേഷം മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് കൂടുതൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
