നിലമ്പൂർ: ദിനം പ്രതി വിവിധ തരം തട്ടിപ്പുകൾ കൺമുന്നിൽ കാണുന്നവരാണ് നമ്മൾ മലയാളികൾ. ഇപ്പോഴിതാ റിസർവ് ബാങ്ക് ജീവനക്കാരിയാണെന്നു പറഞ്ഞ് യുവതി തട്ടിയെടുത്തത് 3 കോടി രൂപയും.
നിലമ്പൂർ അകമ്പാടം ആറങ്കാേട് തരിപ്പയിൽ ഷിബിലയെ (28) ആണ് തട്ടിപ്പുകേസിൽ അറസ്റ്റിലായത്. ബിരുദാനന്തര ബിരുദധാരിയാണ് പ്രതി. തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ഓഫിസിൽ ജോലി കിട്ടിയെന്നു ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പിനുള്ള അനുകൂല സാഹചര്യമുണ്ടാക്കിയെടുത്തത്.
അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യർ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
സ്വർണവ്യാപാരി ഉൾപ്പെടെ ഒട്ടേറെപ്പേരിൽനിന്ന് പണം തട്ടിയെടുത്തതായാണ് വിവരം. ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങുകയാണ് തട്ടിപ്പിന്റെ രീതി.
അകമ്പാടം, സേലം എന്നിവിടങ്ങളിൽ ജ്വല്ലറി നടത്തുന്ന വ്യാവസായിക്ക് 80 ലക്ഷം രൂപ വായ്പയാണ് വാഗ്ദാനം ചെയ്തത്. നികുതി അടയ്ക്കാനും മറ്റു ചെലവുകൾക്കുമെന്നു പറഞ്ഞ് പലതവണയായി ഇയാളിൽനിന്ന് 30 ലക്ഷം രൂപ വാങ്ങി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ വ്യവസായി തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫിസിൽ അന്വേഷിച്ചപ്പോൾ അങ്ങനെ ഒരാൾ ജോലി ചെയ്യുന്നില്ല എന്നറിഞ്ഞു. പിന്നീടാണ് അറസ്റ്റിനുള്ള കളമൊരുങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്