തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ചകൾക്കിടെ മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിന്റെ പേര് മാറ്റിയത് രാഷ്ട്രീയവൃത്തങ്ങളിൽ ചര്‍ച്ചയാകുന്നു. ‘ഓപ്പോസിഷൻ മീഡിയ’ എന്നാണ് പുതിയ പേര്. മുഖ്യമന്ത്രിയുടെ ചിത്രം തന്നെയാണ് ഗ്രൂപ്പിൽ തുടരുന്നത്. അഡ്മിനായ പ്രസ് സെക്രട്ടറി പി എം മനോജ് ആണ് പേര് മാറ്റിയത്
10 വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ അദ്ദേഹം ഈ പദവി സ്വീകരിക്കുമോ എന്നത് ഇതുവരെ വ്യക്തമല്ല. ഫലം പുറത്തുവന്നതിന് ശേഷം പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പിണറായി താത്പര്യമില്ലെന്ന് അറിയിച്ചാൽ, കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവായി പരിഗണിക്കപ്പെടാനിടയുണ്ടെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക തീരുമാനം ഉണ്ടാകുക.
കനത്ത തോൽവിയുടെ ഞെട്ടലിൽ പാർട്ടി നേതൃത്വം ഇപ്പോഴും ആലോചനകളിലാണ്. ഭരണപക്ഷമായി ശക്തമായ സംഖ്യയുള്ള സാഹചര്യത്തിൽ പ്രതിപക്ഷത്തെ നയിക്കാൻ കരുത്തനായ നേതാവിനെ ആവശ്യമാണെന്ന വിലയിരുത്തലും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
