മലബാറിൽ അങ്കം കടുക്കും!  കെ. സുധാകരനും മുല്ലപ്പള്ളിയുമെത്തുമോ?

JANUARY 25, 2026, 9:23 PM

കണ്ണൂർ: മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. സുധാകരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും മത്സരിപ്പിക്കാനുള്ള തീരുമാനം കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിർണായകമാകും.

മന്ത്രിസഭ രൂപീകരിക്കുമ്പോൾ സാമുദായിക സന്തുലിതാവസ്ഥ നിലനിർത്തുക എന്ന കണക്കുകൂട്ടലോടെയാണ് സ്ഥാനാർത്ഥി നിർണ്ണയം പുരോഗമിക്കുന്നത്. ഈഴവ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമായതിനാൽ മുതിർന്ന നേതാക്കളുടെ സാധ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിജയസാധ്യത കണക്കിലെടുത്ത് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും കോഴിക്കോടു നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുമെന്ന്‌ ഉറപ്പായിട്ടുണ്ട്. ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഭാരവാഹികളും സ്ഥാനാർഥികളാകും. മുതിർന്ന നേതാക്കളുമെത്തുന്നതോടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയ്ക്ക് മുമ്പെങ്ങുമില്ലാത്ത ഗരിമയുണ്ടാകും. 

vachakam
vachakam
vachakam

എംപിമാർ മത്സരിക്കുന്നതിന് ഹൈക്കമാൻഡ് അനുമതി നൽകില്ലെന്നാണ് കരുതുന്നതെങ്കിലും കണ്ണൂരിൽ കെ.സുധാകരന് ഇളവ് കിട്ടുമെന്നാണ് പ്രതീക്ഷ. മത്സരിക്കണമെന്ന സന്ദേശം മുല്ലപ്പള്ളിക്ക്‌ ദേശീയ നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് സൂചന.

പാർട്ടി നിർദേശിക്കുന്നിടത്ത് മത്സരിക്കാൻ സന്നദ്ധനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്‌. കൊയിലാണ്ടി, നാദാപുരം എന്നിവിടങ്ങളാണ് പരിഗണിക്കുക. സ്വാഭാവികമായും അതിനനുസരിച്ച് മറ്റിടങ്ങളിലെല്ലാം മാറ്റമുണ്ടാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam