അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം

MAY 31, 2026, 11:35 PM

തൃശൂർ: അതിരപ്പിള്ളി മേഖലയിൽ വീണ്ടും കാട്ടാനയുടെ സാന്നിധ്യം ആശങ്ക സൃഷ്ടിക്കുന്നു. ജനവാസ മേഖലയോട് ചേർന്ന കൃഷിയിടത്തിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചതായി ആംലഭിക്കുന്ന റിപ്പോർട്ട്.

നേരത്തെ കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ മോഹനന്റെ വീടിന് സമീപ പ്രദേശത്താണ് വീണ്ടും ആന എത്തിയത്. രാത്രിയോടെയാണ് കൃഷിയിടത്തിലിറങ്ങിയ കാട്ടാന വിവിധ കൃഷികൾ നശിപ്പിച്ചതെന്നാണ് വിവരം.

തുടർച്ചയായി കാട്ടാന ശല്യം നേരിടുന്ന പ്രദേശവാസികൾ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

vachakam
vachakam
vachakam

സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായും വന്യജീവി ശല്യത്തിന് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam