'ഇനി ഇപ്പോൾ എല്ലാം നേരിട്ടാകാം'; വനംമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ കാട്ടാന

JUNE 1, 2026, 1:00 AM

തൃശ്ശൂർ: കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താനായി വാഴച്ചാൽ മേഖലയിൽ എത്തിയ വനംമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ കാട്ടാനയെത്തിയതായി റിപ്പോർട്ട്. 

ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയ്ക്കിടെയാണ് റോഡിൽ ഇറങ്ങിയ കാട്ടാന വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തിയത്. ഇതോടെ കുറച്ചുനേരം മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യാത്ര മുടങ്ങി. തുടർന്ന് വനപാലകരും പൊലീസും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിൽ കാട്ടാനയെ വനമേഖലയിലേക്ക് തുരത്തുകയായിരുന്നു.

സാഹചര്യം നിയന്ത്രണവിധേയമായതിന് ശേഷമാണ് വനംമന്ത്രി ഷിബു ബേബി ജോണും സംഘവും യാത്ര തുടർന്നത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് സ്ഥലം സന്ദർശിച്ചത്.

vachakam
vachakam
vachakam

കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്റെ വീട്ടിലും മന്ത്രി എത്തി കുടുംബാംഗങ്ങളെ കണ്ടു. വന്യജീവി ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ജനവാസ മേഖലകളിലെ സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വാഴച്ചാൽ–അതിരപ്പിള്ളി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളായി കാട്ടാനകളുടെ സാന്നിധ്യം വർധിച്ച സാഹചര്യത്തിൽ കൂടുതൽ നിരീക്ഷണവും പ്രതിരോധ സംവിധാനങ്ങളും ഏർപ്പെടുത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam