കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട 42കാരന് ഗുരുതര പരിക്ക്. കുളത്തൂപ്പുഴ സ്വദേശിയായ പ്രകാശ് (42) ആണ് പരിക്കേറ്റത്. വാരിയെല്ലിനും കൈക്കും കാലിനും പൊട്ടലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. കാടിനുള്ളിലെ റോഡിലൂടെ പോകുമ്പോൾ ഡാലിക്കരിക്കം ഭാഗത്ത് വച്ചാണ് കാട്ടാന പ്രകാശിനെ ആക്രമിച്ചത്. ആന തുമ്പിക്കൈ കൊണ്ട് ഇയാളെ എടുത്തെറിഞ്ഞതായാണ് വിവരം.
ആൾതാമസമില്ലാത്ത പ്രദേശമായതിനാൽ ആക്രമണ വിവരം ഉടൻ മറ്റാരും അറിഞ്ഞില്ല. മണിക്കൂറുകളോളം സഹായത്തിനായി പ്രകാശ് നിലവിളിക്കേണ്ടി വന്നു. പിന്നീട് ഇതുവഴി എത്തിയ വാഹനയാത്രക്കാരാണ് ഇയാളെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
