ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ച സംഭവം:  കുടുംബത്തിന് നഷ്ടപരിഹാര തുക ഉടൻ നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

FEBRUARY 27, 2026, 12:32 AM

 കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച യുവാവിൻ്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചു.

മരിച്ച അനീഷിന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാര തുക നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

ആറളത്ത് ആനമതിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആനമതിൽ നിർമാണത്തിൽ കരാറുകാരൻ വീഴ്ച വരുത്തിയോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. ആറളത്തേത് നരകജീവിതം ആണെന്നാണ് നാട്ടുകാർ പറയുന്നത്.

അനീഷിൻ്റെ വീട്ടിൽ നിന്ന് ബഹളം കേട്ടിട്ടും എത്തിയില്ല. വഴിയറിയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ പറഞ്ഞതെന്ന് പ്രദേശവാസി രജനി പറഞ്ഞു. പുനരധിവാസ മേഖലയിൽ നരകവാസമെന്ന് പ്രദേശവാസിയായ രാഘവനും പറഞ്ഞു.

vachakam
vachakam
vachakam

vachakam
vachakam
vachakam

 

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam