മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ ഓടക്കയത്ത് കാട്ടാന കിണറ്റിൽ വീണു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റിൽ കാട്ടാനയെ കണ്ടെത്തിയത്.
കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. കാടിനോട് ചേർന്ന ഇരുട്ടുമൂടിയ പ്രദേശത്താണ് കാട്ടാന ഉള്ളത്. അതിനാൽ തന്നെ നിലവിൽ രക്ഷാപ്രവർത്തനം ആശങ്കയിലാണ്.
വനംവകുപ്പും പൊലീസും പ്രദേശത്ത് എത്തിയിട്ടുണ്ട്.കൂടുതൽ ഉദ്യോഗസ്ഥർ ഉടനെത്തും.
ജെസിബി അടക്കം കൊണ്ടുവന്ന് കിണറിന്റെ ഒരുഭാഗം ഇടിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് നിലവിലെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്