എറണാകുളം: പെരുമ്പാവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അസം സ്വദേശിനിയായ നർസീന ഖാത്തൂൻ ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് റാബുൽ അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂർ പോഞ്ഞാശേരി ചെമ്പരത്തുകുന്നിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾക്കിടയിൽ ഇന്നലെ രാത്രിയാണ് തർക്കമുണ്ടായത്. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ വഴക്കിനിടെയാണ് റാബുൽ അമീൻ കൈയിൽ കിട്ടിയ ഇരുമ്പ് വടി ഉപയോഗിച്ച് നർസീനയുടെ തലയ്ക്ക് അടിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ നർസീന സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ റാബുൽ അമീനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
ദമ്പതികൾക്ക് മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. കുട്ടിയെ നിലവിൽ ശിശുസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
