തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചർച്ചക്കായി യുഡിഎഫ് യോഗം ഇന്ന് ചേരും.ഘടകകക്ഷികൾക്ക് എത്ര മന്ത്രിസ്ഥാനം നൽകണം തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിൽ ചർച്ചയാകുക.വൈകുന്നേരം നാലിന് കന്റോൺമെന്റ് ഹൗസിലാണ് യോഗം.
മുഖ്യമന്ത്രി തീരുമാനത്തിൽ ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തലയെ അടക്കം യോഗത്തിൽ എത്തിക്കാനാണ് കോൺഗ്രസ് ക്യാമ്പ് ശ്രമിക്കുന്നത്. മികച്ച വിജയം നേടിയ മുസ്ലിം ലീഗ് നിലവിലുള്ള അഞ്ച് മന്ത്രിസ്ഥാനം നൽകിയേക്കും.മറ്റ് ഘടകകക്ഷികളായ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ്, സിഎംപി, ആർഎസ്പി എന്നിവരുടെ ആവശ്യങ്ങളും ഇന്ന് പരിഗണിക്കും. മന്ത്രിസഭയിലെ അംഗബലം, വകുപ്പുകൾ എന്നിവ സംബന്ധിച്ച തീരുമാനവും യുഡിഎഫ് യോഗത്തിലെടുക്കും.
102 സീറ്റോടെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
