തിരുവല്ല: തിരുവല്ല ഇരവിപേരൂർ പൂവപ്പുഴ തടയണയ്ക്ക് സമീപം മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഇരവിപേരൂർ പൂവപ്പുഴ സ്വദേശി അശ്വിൻ ആണ് മരിച്ചത്. 24 വയസായിരുന്നു.
ഇന്നലെ രാത്രി 11.30 ഓടെയാണ് അശ്വിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു എന്നാണ് ഒപ്പം ഉണ്ടായിരുന്നവർ പറയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്