നാടുവിട്ട യുവാവിനെ തിരിച്ചെത്തിക്കുന്നതിനിടെ ട്രെയിന്‍നിന്ന് ചാടി; പിന്നാലെ ചാടിയ പൊലീസുകാരന് പരിക്ക് 

NOVEMBER 24, 2025, 11:46 PM

മലപ്പുറം: നാടുവിട്ട യുവാവിനെ തിരിച്ചെത്തിക്കുന്നതിനിടെ അയാൾ ട്രെയിന്‍നിന്ന് ചാടി. പിന്നാലെ ചാടിയ പൊലീസുകാരന് പരിക്കേറ്റതായി റിപ്പോർട്ട്. പുലാമന്തോള്‍ സ്വദേശി യുവാവാണ് ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെട്ടത്. 

അതേസമയം ഇയാളെ തടയാനുള്ള ശ്രമത്തിനിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയിറങ്ങിയ സിവില്‍ പൊലീസ് ഓഫിസര്‍ ഷിനോ തങ്കച്ചന് കൈക്ക് പരിക്കേറ്റു. യുവാവിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം ആണ് ഇയാളുടെ സഹോദരന്‍ കൊളത്തുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടർന്ന് വിവരം പൊലീസ് മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറുകയായിരുന്നു. 

തുടർന്ന് പൊലീസ് നാടുവിട്ടയാളുടെ ഫോണ്‍ ട്രാക്ക് ചെയ്യുകയും ചെയ്തു. പൊലീസ് അന്വേഷണത്തില്‍ ഇയാൾ  തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ ഉണ്ടെന്ന് കണ്ടെത്തുകയും യുവാവിനേയും കൂട്ടി പൊലീസ് തിരിച്ച് വരുന്നതിനിടയില്‍ ട്രെയിന്‍ ചേര്‍ത്തലയില്‍ നിര്‍ത്താന്‍ വേഗം കുറച്ചപ്പോള്‍ യുവാവ് ചാടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരൻ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam