ഹരിപ്പാട്: മരം വെട്ടുന്നതിനിടയിൽ തടി വീണു തൊഴിലാളിയ്ക്ക് ദാരുണാന്ത്യം.
വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിൽ മരം മുറിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ആലപ്പുഴയിലെ കാർത്തികപ്പള്ളി സ്വദേശി കെ സന്തോഷ് (52) ആണ് മരിച്ചത്.
മുറിച്ച മരം വലിച്ചു താഴെയിട്ടപ്പോൾ ദേഹത്തേക്ക് വീഴുകയായിരുന്നു. കാൽ മണ്ണിൽ പുതഞ്ഞതിനാൽ സന്തോഷിന് ഓടി മാറാൻ കഴിഞ്ഞില്ല.
ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : ബിന്ദു, മക്കൾ: സന്ദീപ്, അപർണ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്