യൂസർനെയിം ഫീച്ചറുമായി വാട്‌സാപ്പ്; ഉപയോഗമിങ്ങനെ.....

OCTOBER 14, 2025, 9:23 PM

കൊച്ചി: ഉപയോക്താക്കളുടെ പ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പുതിയ ഫീച്ചർ പുറത്തിറക്കി. വാട്‌സ്ആപ്പ് യൂസർനെയിം എന്ന പുതിയ ഫീച്ചർ ആകർഷണം. ഇത് വാട്‌സപ്പിൻറെ സ്വകാര്യത കൂടുതൽ ഉറപ്പ് വരുത്തും എന്നാണ് മെറ്റ അവകാശപ്പെടുന്നത്.

ഫോൺ നമ്പറുകൾക്ക് പകരം ഇൻസ്റ്റാഗ്രാമിലെ പോലെ യൂസർനെയിം ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. അതിനാൽ അപരിചിതരിലേക്ക് നമ്പർ ഷെയർ ചെയ്യുന്നത് തടയാൻ സാധിക്കും.

ആൻഡ്രോയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ബീറ്റ വേർഷൻനിൽ ആണ് പരീക്ഷണം

vachakam
vachakam
vachakam

പ്രത്യേകതകൾ....

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഫോൺ നമ്പറിന് പകരം യൂസർനെയിം തെരഞ്ഞെടുക്കാം. യൂസർനെയിം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മെസേജ് അയക്കാൻ ഈ ഫീച്ചർ സഹായിക്കും. സുരക്ഷ വർധിപ്പിക്കുന്നതിനായി യൂസർനെയിം കീ എന്ന ഓപ്ഷനും വാട്സ്ആപ്പ് കൊണ്ടുരും. നിങ്ങളുടെ വാട്സ്ആപ്പ് യൂസർനെയിം മറ്റൊരാളുടെ കയ്യിലുണ്ടെങ്കിലും അവർക്ക് മെസേജുകൾ അയക്കണമെങ്കിൽ മാച്ചിംഗ് ആയ കീ വേണ്ടിവരുന്ന രീതിയാണ് ഈ സംവിധാനത്തിലുണ്ടാവുക എന്നാണ് റിപ്പോർട്ട്.

യൂസർനെയിമുമായി ബന്ധപ്പെട്ട മെറ്റ പുറത്തിറക്കിയ മറ്റൊരു പ്രത്യേകതയാണ് സർനെയിം ബുക്ക് ചെയ്യാം എന്നത്. ഒരേ യൂസർനെയിം പലർക്കും ഉണ്ടാകുന്ന അവസ്ഥ പരിഗണിച്ചാണിത്. ഒരു യൂസർനെയിം ഒരാൾക്ക് മാത്രം നൽകാനേ പ്രായോഗികമായി കഴിയൂ. അതിനാൽ യൂസർനെയിം ഫീച്ചർ ആഗോള ഉപഭോക്താക്കൾക്കായി അവതരിപ്പിക്കും മുമ്പും യൂസർനെയിം റിസർവ് ചെയ്യാനുള്ള ഓപ്ഷൻ വാട്സ്ആപ് നൽകിയേക്കും.

vachakam
vachakam
vachakam

വാട്സ്ആപ്പ് സെറ്റിംഗ്‌സിലെ പ്രൊഫൈൽ ടാബിന് കീഴിലാണ് യൂസർ നെയിം ഓപ്ഷൻ ലഭ്യമാകുക. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് ഈ സംവിധാനം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam