കൊച്ചി: താരസംഘടനയായ അമ്മയിൽ ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി ട്രഷറർ ഉണ്ണിശിവപാൽ രംഗത്ത്.സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വീഡിയോയിലാണ് ഉണ്ണി ശിവപാൽ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്.
അമ്മയിൽ നടക്കുന്നത് നീതി നിഷേധമെന്നും ഓഫീസ് സ്റ്റാഫിന്റെ പരാതിയിൽ തന്നെ കേട്ടില്ലെന്നുമാണ് ഉണ്ണി ശിവപാൽ വിഡിയോയിൽ പറയുന്നത്.
അതേസമയം, മുതിർന്ന താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അൻസിബ ഹസന്‍റെ പരാതികൾ മുതൽ അമ്മയിലെ തുടർപ്പിണക്കങ്ങൾ വരെയുള്ള നിരവധി പ്രശ്നങ്ങൾക്കാണ് ഇന്നത്തെ യോഗത്തിൽ പരിഹാരം കാണേണ്ടത്.
അതിനിടെ, അൻസിബ ഹസ്സൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
