ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; കഞ്ഞിക്കുഴി സ്വദേശിനിയായ 65 കാരി ചികിത്സയില്‍

MAY 8, 2026, 11:24 AM

ആലപ്പുഴ: ഈ വര്‍ഷത്തെ ആദ്യ വെസ്റ്റ് നൈല്‍ പനി ആലപ്പുഴ ജില്ലയില്‍ സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ 65 കാരിക്കാണ് രോഗം ബാധിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ധ പരിശോധനയിലാണ് രോഗം വെസ്റ്റ് നൈല്‍ ആണെന്ന് വ്യക്തമായത്.

ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴിയാണ് ഈ വൈറസ് രോഗം പകരുന്നത്. ദേശാടനപ്പക്ഷികളില്‍ കാണപ്പെടുന്ന ഫ്‌ലാവി വൈറസ് കൊതുകുകള്‍ വഴി മനുഷ്യരിലേക്ക് എത്തുകയാണ് ചെയ്യുന്നത്. പനി, തലവേദന, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഭൂരിഭാഗം പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമാകില്ലെങ്കിലും ചിലരില്‍ ഇത് തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാം.

കൊതുകുനിവാരണമാണ് ഏറ്റവും പ്രധാന പ്രതിരോധ മാര്‍ഗ്ഗം. ശുദ്ധജലത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മുട്ടയിട്ടു വളരുന്ന ക്യൂലക്‌സ് കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam