കൊച്ചി: ഇടപ്പള്ളിയില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ കത്തിയുമായി അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായത് പശ്ചിമബംഗാൾ സ്വദേശി.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കത്തിയുമായി എത്തിയ പ്രതി പെണ്‍കുട്ടിക്ക് നേരെ തിരിയുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
പ്രതിക്ക് മാനസിക ആസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു.
ബര്‍മുഡ മാത്രം ധരിച്ചായിരുന്നു അക്രമി എത്തിയത്. അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും തൊട്ടടുത്ത റോഡില്‍ വെച്ച് യുവാക്കള്‍ അക്രമിയെ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
പ്രദേശത്തെ വീടുകളിലും ഇയാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്