തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പിന്തുണച്ച് കലാമണ്ഡലം സത്യഭാമ രംഗത്ത്. വ്യക്തമായ തെളിവ് ഇല്ലാതെ ഇത്രയും വലിയ വിഷയത്തിൽ രാഹുൽ ഈശ്വർ ഇടപെടില്ലെന്നാണ് കലാമണ്ഡലം സത്യഭാമ പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സത്യഭാമയുടെ പ്രതികരണം ഉണ്ടായത്. ഒരുപാട് ശത്രുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടുപോലും എംഎൽഎയുടെ വിഷയത്തിൽ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ വ്യക്തമായ കൈകൾ എംഎൽഎയുടെ സ്വന്തം പാർട്ടിയിൽ തന്നെ ഉണ്ടെന്നും സത്യഭാമ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
