കെ സി വേണുഗോപാലിനായി കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ഫ്ലക്സ് ബോർഡ് ഉയർന്നു. വി വാണ്ട് കെ സി എന്ന പേരിലാണ് ഫ്ലക്സ് വെച്ചിരിക്കുന്നത്. കുഞ്ഞൂഞ്ഞിന് ശേഷം കെ സി എന്നും ബോർഡും വെച്ചിട്ടുണ്ട്. നിയമസഭാ കക്ഷി യോഗത്തിന് തൊട്ടുമുമ്പാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.
ഇന്നലെ വി ഡി സതീശനായി കൊല്ലത്ത് ഫ്ളക്സ് വെച്ചിരുന്നു. മൺറോതുരുത്തിലാണ് ഫ്ലക്സ് ബോർഡുകൾ വച്ചത്. പട നയിച്ചവൻ കേരളം നയിക്കട്ടെ എന്ന് ആണ് ഫ്ലക്സ് ബോർഡിലെ വാചകം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൺറോതുരുത്ത് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡ് ഉയർന്നിരിക്കുന്നത്.
അതേസമയം, ഇന്ന് കോൺഗ്രസ് നിയുക്ത എംഎൽഎമാരുടെ പ്രഥമ പാർലമെന്ററി പാർട്ടി യോഗം നടക്കും. രാവിലെ 10:30 ന് കെപിസിസി ആസ്ഥാനത്താണ് പാർലമെന്ററി പാർട്ടി യോഗം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
