'ശബരിമലയിലെ 2025ലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് സന്തോഷിനെ കുറിച്ച് പരാതികൾ ലഭിച്ചിരുന്നു'; കത്തയച്ചതിൽ വിശദീകരണവുമായി കെ മുരളീധരൻ

JUNE 20, 2026, 8:15 AM

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാറിനെതിരെ നൽകിയ കത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി കെ മുരളീധരൻ രംഗത്ത്. 

ശബരിമലയിലെ 2025ലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് സന്തോഷിനെ കുറിച്ച് പരാതികൾ ലഭിച്ചിരുന്നു. തുടർന്നാണ് ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കത്തയച്ചതെന്ന് മന്ത്രി അറിയിച്ചു.

ദേവസ്വത്തിലെ യൂണിയനാണ് പരാതി നൽകിയത്. കിട്ടിയ പരാതി അന്വേഷിക്കണമെന്നതിനാലാണ് അന്വേഷണ സംഘത്തെ അറിയിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

vachakam
vachakam
vachakam

അതേസമയം, മാനദണ്ഡങ്ങള്‍ ലംഘിച്ച് 2025ൽ സ്വർണ പാളികള്‍ സന്നിധാനത്തുനിന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ ഗൂഡാലോചനയുണ്ടെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam