മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം; വയനാട് ടൗൺഷിപ്പ് സന്ദർശനം രാഷ്ട്രീയ വിവാദത്തിലേക്ക്

MARCH 7, 2026, 8:40 PM

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറിയോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിന് പിന്നാലെ മമ്മൂട്ടിക്കെതിരെ ഇടത് സൈബർ ഹാൻഡിലുകളിൽ നിന്ന് രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. എന്നാൽ, താരത്തിൻ്റെ നിലപാടിനെ പിന്തുണച്ചും ജില്ലാ സെക്രട്ടറിയുടെ ഇടപെടലിനെ വിമർശിച്ചും യു.ഡി.എഫ് രംഗത്തെത്തിയതോടെ വിഷയം പുതിയ തലത്തിലേക്കെത്തി.

ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടതാണ് വിവാദങ്ങൾക്ക് ആധാരം. ഇത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ആരോപിച്ച് ഇടത് അനുഭാവികൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

അതേസമയം, ഇത് "ജനങ്ങളുടെ ടൗൺഷിപ്പ്" ആണെന്ന മമ്മൂട്ടിയുടെ പരാമർശം ഏറ്റുപിടിച്ച് യു.ഡി.എഫ് സർക്കാരിനെതിരെയുള്ള ആയുധമാക്കുകയാണ്. ജനകീയമായ ഒരു പദ്ധതിയിൽ രാഷ്ട്രീയ നേതാക്കളുടെ അനാവശ്യ ഇടപെടലാണ് മമ്മൂട്ടി ചോദ്യം ചെയ്തതെന്നാണ് യു.ഡി.എഫ് പക്ഷം.

vachakam
vachakam
vachakam

എന്നാൽ, ടൗൺഷിപ്പിലേത് തികച്ചും വ്യക്തിപരമായ ഒരു സന്ദർശനം മാത്രമായി നിലനിർത്താനായിരുന്നു മമ്മൂട്ടി ആഗ്രഹിച്ചിരുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മാധ്യമങ്ങളെപ്പോലും അറിയിക്കാതെ ചെന്നൈയിൽ നിന്ന് ടൗൺഷിപ്പ് കാണാൻ മാത്രമായാണ് അദ്ദേഹം എത്തിയത്.

നേതാക്കളോട് വരാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. സന്ദർശന വേളയിൽ നേതാക്കൾ തുടർച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ്, സ്വകാര്യത ആഗ്രഹിച്ച താരം അതൃപ്തി പ്രകടിപ്പിച്ചതെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam