ചൂരമല, മുണ്ടക്കൈ, അട്ടമല ബൂത്തുകളിൽ അട്ടിമറി തോൽവി; എൽഡിഎഫിനെ ഞെട്ടിച്ച് വയനാട്

MAY 4, 2026, 10:37 PM

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തം വിറപ്പിച്ച ദുരന്തമേഖലയിൽ എൽഡിഎഫിന് കനത്ത ആഘാതം. ദുരന്തബാധിത പ്രദേശങ്ങളായ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലെ മൂന്ന് ബൂത്തുകളിലും യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ധിഖ് ആധിപത്യം ഉറപ്പിച്ചു.

ചൂരൽമലയിൽ 239 വോട്ടിന്റെയും മുണ്ടക്കൈയിൽ 289 വോട്ടിന്റെയും അട്ടമലയിൽ 327 വോട്ടിന്റെയും ഭൂരിപക്ഷമാണ് സിദ്ധിഖ് നേടിയത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്ന വാർഡുകളാണ് ഇത്തവണ യുഡിഎഫ് തരംഗത്തിൽ ഒലിച്ചുപോയത്.

വയനാട് പുനരധിവാസവും ടൗൺഷിപ്പ് നിർമ്മാണവും പ്രധാന പ്രചാരണ വിഷയമാക്കിയ എൽഡിഎഫിന് ഈ ഫലം വലിയ തിരിച്ചടിയായി. 45,031 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തോടെയാണ് ടി. സിദ്ധിഖ് മണ്ഡലം നിലനിർത്തിയത്. സിദ്ധിഖ് 97,379 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.കെ. അനിൽകുമാർ 52,348 വോട്ടുകളിലൊതുങ്ങി.

vachakam
vachakam
vachakam

എൻഡിഎ സ്ഥാനാർഥി പ്രശാന്ത് മലവയൽ 19,175 വോട്ടുകൾ നേടി. ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീട് പദ്ധതിയും എംഎൽഎയുടെ ഇടപെടലുകളും വോട്ടർമാർ അംഗീകരിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam