മുനമ്പം വഖഫ് ഭൂമി തന്നെയെന്ന്  സംസ്ഥാന വഖഫ് ബോർഡ്:  കേന്ദ്ര സർക്കാരിന് കത്തയച്ചു

JUNE 17, 2026, 11:14 PM

കൊച്ചി: മുനമ്പം വഖഫ് ഭൂമി തന്നെയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് കത്തയച്ച് സംസ്ഥാന വഖഫ് ബോർഡ്.

സംസ്ഥാന സർക്കാർ വഖഫായി കണ്ടെത്തിയതാണ് മുനമ്പം ഭൂമിയെന്നും സിഇഒ സിഎ മഞ്ജുവിന്റെ കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് തീരുമാനപ്രകാരമാണ് കത്ത് അയച്ചിരിക്കുന്നത്.

തർക്ക ഭൂമിയാണെന്ന കേന്ദ്രവാദം തള്ളിയാണ് കത്തയച്ചിരിക്കുന്നത്. ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിൽ തെറ്റില്ലെന്നും മുനമ്പം വഖഫ് രജിസ്റ്ററിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നെന്നും കത്തിൽ വിശദീകരിക്കുന്നു. 

vachakam
vachakam
vachakam

തർക്ക ഭൂമി എങ്ങനെ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുമെന്നായിരുന്നു കേന്ദ്ര സർക്കാരിൻറെ ചോദ്യം. എന്നാൽ തർക്ക ഭൂമിയെന്ന വാദത്തെ പൂർണമായി തള്ളിക്കൊണ്ട് ഭൂമിയുടെ ഉടമ ഫറൂഖ് കോളേജിന് ഇത് വഖഫായി നൽകിയതാണെന്നും കത്തിലുണ്ട്.

പറവൂർ കോടതി ഇത് വഖഫായി കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ തന്നെ ഇത് വഖഫായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. അതുകൊണ്ട് വഖഫ് ഭൂമിയാണെന്നതിൽ തർക്കമില്ലെന്നും രേഖപ്പെടുത്തിക്കൊണ്ടാണ് പുതിയ സിഇഒ സിഎ മഞ്ജു കത്ത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് നൽകിയിരിക്കുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam