മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംഭവം: കേന്ദ്ര സർക്കാറിന് മറുപടി നൽകി  വഖഫ് ബോർഡ് 

JUNE 16, 2026, 12:29 AM

കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ മുനമ്പം തർക്കഭൂമി വിവരങ്ങൾ  ചേർത്തതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ നോട്ടീസിന് മറുപടി നൽകി സംസ്ഥാന വഖഫ് ബോർഡ്. 

തങ്ങൾ നിയമപരമായ ഉത്തരവാദിത്തം മാത്രമാണ് നിറവേറ്റിയതെന്നും, മുനമ്പത്തെ ഭൂമി നേരത്തെ തന്നെ കേരള വഖഫ് ബോർഡിന്റെ ആസ്തി രജിസ്റ്ററിൽ ഉള്ളതാണെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ ബോർഡ് പറയുന്നു.  

മുനമ്പത്തെ തര്‍ക്ക ഭൂമി നിയമവിരുദ്ധമായാണ് ഉമീദ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതോടെ പോര്‍ട്ടിലില്‍ നിന്നും ഭൂമി നീക്കം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നു. ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് വഖഫ് ഭൂമിയായി അംഗീകരിക്കേണ്ടി വരികയും അവിടെയുള്ളവര്‍ക്ക് ഭൂമി വിട്ടു പോകേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്യും.

vachakam
vachakam
vachakam

ഇതോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്ര മന്ത്രിക്ക് കത്തുനല്‍കിയത്. ഈ പരാതി പരിഗണിച്ചുകൊണ്ടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാതിയിൽ വഖഫ് ബോർഡിന്റെ വിശദീകരണം വന്നിരിക്കുന്നത്,

കേന്ദ്ര സർക്കാരിന്റെ പുതിയ ഉമീദ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട മുഴുവൻ വഖഫ് സ്വത്തുക്കളുടെയും വിവരങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പോർട്ടലിൽ ചേർക്കേണ്ടത് നിർബന്ധമാണ്. ബന്ധപ്പെട്ട മുത്തവല്ലിമാർ വിവരങ്ങൾ നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ, വഖഫ് സ്വത്തുക്കളുടെ സംരക്ഷണ ചുമതലയുള്ള അതോറിറ്റി എന്ന നിലയിലാണ് ബോർഡ് നേരിട്ട് വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്തത്. ഇത് കേവലം നിയമപരമായ ഒരു നടപടിക്രമം മാത്രമാണെന്നും പുതിയതായി ഒരു അവകാശവും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നില്ലെന്നും വഖഫ് ബോർഡ് ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam