തിരുവനന്തപുരം: കുട്ടികൾക്കിടയിൽ വോക്കിങ് ന്യുമോണിയ (മൈക്കോപ്ലാസ്മ) വ്യാപകമാകുന്നെന്ന് ഡോക്ടർമാർ. ചെറിയ പനി, നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, തൊലിപ്പുറത്തു തിണർപ്പ് എന്നിവയൊക്കെ രോഗത്തിന്റെ ലക്ഷണങ്ങളാണ്. 5 ദിവസത്തിൽ കൂടുതൽ ചുമ നീണ്ടുനിന്നാൽ ഡോക്ടറെ കാണണം.
പകരുന്നത് സമ്പർക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നാണു രോഗം പകരുന്നത്. രോഗബാധിതർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ബാക്ടീരിയ ശ്വാസകോശത്തുള്ളികളിലൂടെ പടരും.
ന്യൂമോണിയയിൽനിന്ന് വോക്കിങ് ന്യുമോണിയയ്ക്കുള്ള വ്യത്യാസം രോഗലക്ഷണങ്ങൾ പുറത്തുവരാൻ വൈകും എന്നതാണ്. അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള വയസ്സുകാരെയാണ് നേരത്തെ അസുഖം ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ 5 വയസ്സിൽ താഴെയുള്ളവർക്കും പിടിപെടുന്നുണ്ട്. അപൂർവമായി മുതിർന്നവർക്കും രോഗം വരാം.
മറ്റു രോഗങ്ങൾ ഉള്ള കുട്ടികൾ മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതം. പ്രതിരോധ വാക്സീൻ ഇല്ല. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ തോത് ഉയരുന്നതിനാൽ രോഗത്തെ ഗൗരവത്തോടെ കാണണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്