നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി എം ബി രാജേഷില്‍ നിന്നും തൃത്താല പിടിച്ചെടുത്ത് വി ടി ബല്‍റാം. 8385 വോട്ടുകളുടെ ഭൂരിപക്ഷത്തിneണ് ബല്‍റാമിന്‍റെ വിജയം. 76,427 വോട്ടുകളാണ് ബല്‍റാം നേടിയത്.
എം ബി രാജേഷ് 68,042 വോട്ടുകള്‍ നേടി. ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ 15,051 വോട്ടുകളാണ് വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നേടിയത്. 1991 മുതല്‍ തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വിജയിച്ച മണ്ഡലം 2011 ലെ തിരഞ്ഞെടുപ്പിലാണ് വി ടി ബല്‍റാം യുഡിഎഫിനുവേണ്ടി ആദ്യം ജയിച്ചത്.
പിന്നീട് 2016 ലെ തിരഞ്ഞെടുപ്പിലും ഇതേ സീറ്റില്‍ അദ്ദേഹം തന്നെ വിജയിച്ചു. എന്നാല്‍ ബല്‍റാമിന്‍റെ ഹാട്രിക് ചാന്‍സ് കളഞ്ഞ് എല്‍ഡിഎഫിനുവേണ്ടി ജയിച്ചുകയറിയത് എം ബി രാജേഷ് ആയിരുന്നു. എന്നാല്‍ അന്നത്തെ തോല്‍വിക്ക് ശേഷവും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ബല്‍റാം. അതിനുള്ള ഫലം ബല്‍റാമിന് ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.
തൃത്താല മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പരതൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകളാണ്. പരമ്പരാഗതമായി ഇടതും വലതും ജയിച്ച ചരിത്രമാണ് തൃത്താലയ്ക്ക്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 3,016 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് എം ബി രാജേഷ് വി ടി ബൽറാമിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തത്.
അതേസമയം മുന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് 17,000 വോട്ടുകള്‍ ഉയര്‍ത്തിയിരുന്നു 2021 ല്‍ എം ബി രാജേഷ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫ് മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ അതോ മന്ത്രി മണ്ഡലം നിലനിർത്തുമോ എന്നതായിരുന്നു രാഷ്ട്രീയ കേരളം ആകാംക്ഷയോടെ നോക്കിക്കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
